"ഞാൻ അറിയാതെ പോയ ചിറയിൻകീഴ് കാരൻ "

#ഞാൻ_അറിയാതെ_പോയ_ചിറയിൻകീഴുകാരൻ..

#രംഗം_01

സ്ഥലം : എന്റെ വീട്
തിയതി :ഓഗസ്റ്റ്‌ 14 -2K17
സമയം : പുലർച്ച

പതിവിന് വിപരീതമായി 6 മണിക്ക് ഫോൺ ശബ്‌ദിക്കുന്നു.... ഒന്നും മനസിലാകാത്ത മട്ടിൽ ഞാൻ തിരിഞ്ഞും കമഴ്ന്നും ഒക്കെ കിടന്നു..  വീണ്ടും ഫോണിന്റെ ബെൽ കാതിലേക്ക് ആഴ്ന്നിറങ്ങി..  അറിയാതെ അലാറം വെച്ചതാവാം എന്നോർത്ത് ഒരോ തവണ അടിക്കുമ്പോഴും ഓഫ്‌ ആക്കി കൊണ്ടിരുന്നു.
ഫോൺ ശബ്ദം നിലച്ചപ്പോൾ ഒന്ന് കൂടി ആശ്വാസത്തോടെ ഉറക്കത്തിലേക്ക് വഴുതി വീഴവേ... അനിയൻ ന്റെ ശബ്ദം എന്നെ ഉണർത്തി " ദേ മാഹിൻ വിളിക്കുന്നു പെട്ടെന്ന് റെഡി ആകാൻ".

ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ട് കുന്തം പോലെ ഞാൻ അവനോട് ചോദിച്ചു "ഏത് മാഹിൻ എന്തടാപ്പാ നിനക്കൊക്കെ

അനിയൻ ഫോൺ ചെവിയിൽ വെച്ചു അങ്ങേ തലക്കൽ മാഹിൻ "ഡെയ് വേഗം റെഡി ആകണം തിരുവനന്തപുരം പോണം പെട്ടെന്ന് ആയിക്കോട്ടെ  "

ഞാൻ എന്തേലും തിരിച്ച് പറയും മുൻപ് ഫോൺ കട്ട്  ചെയ്ത് കളഞ്ഞു വല്ലാത്ത പഹയൻ...

കുളിച്ചു റെഡി ആയി മാഹിനെ വിളിച്ചു "ഞാൻ റെഡി വാ പോകാം "

അങ്ങനെ ഞങ്ങൾ യാത്രയായി പിണ്ണാക്കനാട് ഒരു കടയിൽ കേറി ദോശയും ചമ്മതിയും കഴിച്ചു ഒരു ചാൺ വയറിനു മാരക സന്തോഷം...

രാവിലെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,  ലോട്ടറി വിൽപനക്കാർ,  പിന്നെ പതിവ് കുടിയന്മാരുടെ പരക്കം പായ്ച്ചിൽ മത്സരിച്ചോടുന്ന ബസ്സുകൾ, എല്ലാവരും യാത്രയിലാണ്.

കഴിച്ചു വണ്ടിയിൽ കയറി..
"ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട് തിരുവനന്തപുരത്താണ് "മാഹിൻ പറഞ്ഞു.

എന്തായാലും പോകാം ഞാൻ വാട്സാപ്പ് ഓൺ ആക്കി ആദ്യം എന്നും കേറാറുള്ള "ആശാന്റെ പാട്ടു പെട്ടിയിൽ " കയറി സാതകം ചെയ്തു..

പിന്നങ്ങോട്ട് ട്രിവാൻഡ്രം വരെ ആശാന്റെ പാട്ടുപെട്ടി പാടിക്കൊണ്ടിരുന്നു.

12:00 മണി അടിച്ചു, അങ്ങനെ തലസ്ഥാന നഗരിയിൽ എത്തി,  നിയമ സഭാ മന്ദിരം, സെക്രടറിയേറ്റ്,മ്യൂസിയം,വിവിധ ഓഫീസുകൾ,  റെയിൽവേ സ്റ്റേഷൻ എല്ലാം മുന്നിലൂടെ ഓടി മറയുന്നു.

മീറ്റിംഗ് നായി ശ്രീ വെങ്കിടേശ്വര ഹോട്ടൽ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.. 

കോൺഫറൻസ് ഹാളിൽ സീറ്റുറപ്പിച്ച ശേഷം.  ഒരു വിജയിയുടെ മട്ടിൽ ഞാനിരുന്നു.....
അവരുടെ ബിസിനസ് കാര്യങ്ങൾ ഒന്നും മനസിലാകാതെ പൊട്ടൻ വെടിക്കെട്ട്‌ കാണുന്ന അവസ്ഥയിൽ ആ കസേരയിൽ ഒതുങ്ങി കൂടി, 

പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തോണ്ട് ഫേസ്ബുക്കിൽ കയറി, ഇറങ്ങി, തോണ്ടി, തപ്പി, കുറിച്ച്, വായിച്ച് അങ്ങനെ ഇരുന്നു... 

സമയം 3:00 അടിച്ചു. രാവിലത്തെ ദോശ ആമാശയ മാകുന്ന ഭൂലോകത്തു നിന്ന് മണ്മറഞ്ഞെന്നു ബോധ്യമായ നിമിഷം വിശപ്പിന്റെ അലയൊലികൾ മുഴങ്ങാൻ തുടങ്ങി, അത് പിന്നെ ആരവമായി ശക്തി പ്രാപിച്ചു പച്ച മലയാളത്തിൽ പറഞ്ഞാൽ വയറു വിശന്നിട്ടു തന്തക്കു വിളി തുടങ്ങി.  

വേഗം നിർത്തി വാടെ എന്ന ഭാവത്തിൽ മാഹിന്റെ മുഖത്തു നോക്കി ഒരു രൗദ്ര ഭാവം അങ്ങ് ഇട്ട് കൊടുത്തു. മധ്യ കേരളത്തിലെ മികച്ച പ്രോഡക്റ്റ് വിതരണ രാജാവ് എന്ന് MD ഇടക്കിടക്ക് പുകഴ്ത്തുന്ന കേൾക്കുന്നത് കൊണ്ടാണോ അവനു  അവിടെ നിന്നും ഇറങ്ങാൻ മനസിലായിരുന്നു..

ഫേസ്ബുക്കിൽ തോണ്ടാൻ നോക്കിയപ്പോൾ ഫോണിൽ ബാറ്ററിയും തീരാറായി..  ഓഹ് എന്ത് ചെയ്യാൻ മനസില്ലാ മനസ്സോടെ അവരുടെ കത്തിക്ക് കഴുത്തു വെച്ച് കൊടുത്തു കൊണ്ട് ഞാൻ അവിടിരുന്നു..

ഒരു തരത്തിൽ മീറ്റിംഗ് തീർന്നു. വില്ലനെ ഇടിച്ചു വീഴ്ത്തി സ്ലോ മോഷനിൽ നടക്കുന്ന ബാബു ആന്റണി ഭാവത്തോടെ എന്നെ മൈൻഡ് ചെയ്യാതെ പഹയൻ മുന്നോട്ടു നടന്നിറങ്ങി.. യെവൻ ആരടാ.... 

#രംഗം_02

നേരെ ഹോട്ടലിലേക്ക്...

ഹോട്ടലിനു മുൻപെത്തിയതും ഒരു ഇന്റർനാഷണൽ കാൾ ബാറ്ററി ആണെങ്കിൽ 1% എടുക്കണോ വേണ്ടയോ.  രണ്ടും കല്പിച്ചെടുത്തു....

Hello...

"Hello this is mujeeb rahman??

Yes! Mujeeb here..

Ok.  Thank you im amira from al ####  internatinonal your CV is selected for our new................................

കൂടുതൽ തുടർന്ന് കേൾക്കും മുൻപേ ഫോൺ കൃത്യം ഓഫ്‌ ആയി അതിന്റെ കൃത്യനിഷ്ട കാണിച്ചു.. 

ഉള്ളിൽ തീ ആളി കത്തി പടച്ചോനെ എന്റെ പണി പോകുവോ സങ്കടം കൊണ്ടും, ആധി കൊണ്ടും, ഉണ്ടായിരുന്ന വിശപ്പ് റോക്കറ്റിൽ കേറി ശൂന്യാകാശത്തേക്ക് യാത്രയായി.....

രണ്ടും കല്പിച്ചു ഫോൺ ഹോട്ടലിൽ കുത്തി ഇട്ട് കഴിച്ചു കഴിഞ്ഞു വിളിക്കാം എന്നോർത്തു..

#രംഗം_03

ഹോട്ടലിൽ

താഴെ മൊത്തം ഫുൾ..  രണ്ടാം നിലയിലേക്ക് മന്ദം മന്ദം യാത്രയായി അവിടെ അങ്ങിങ്ങായി സീറ്റുകൾ മൊത്തം 10 പേരുണ്ട് ഒരുമിച്ചിരിക്കണം അതിനായി സീറ്റൊരുക്കാൻ വേണ്ടി കുറച്ച് നേരം വെയ്റ്റിംഗ്. അങ്ങിങ്ങായി ഇണ കുരുവികളെ പോലെ ചില മനുഷ്യ കുരുവി കൂട്ടങ്ങൾ............

സീറ്റ് കിട്ടി ഓർഡർ കൊടുത്തു....  ഇറാനിയൻ കബാബ് with ഇറാനിയൻ റൊട്ടി ഓർഡർ ചെയ്തു കാത്തിരുന്നു.. മോട്ടു മുയലിനു വഴികാണിക്കാൻ പ്ലേറ്റ് വെക്കുന്ന പേപ്പറിൽ കണ്ടു,  അതിന് വഴി കാണിച്ചു കൊടുത്തു,, 100 തവണ മോട്ടുമുയൽ വീട്ടിൽ എത്തിയിട്ടും ഓർഡർ കൊടുത്ത ഇറാനിയൻ കബാബും റൊട്ടിയും ഞങ്ങളുടെ മുൻപിൽ എത്തിയില്ല... അതിന്റെ മുകളിൽ ഇങ്ങനെ എഴുതിരിക്കുന്നു  "patience is the best quality and the secret of our food" ഭയങ്കരം തന്നെ....  അത് വായിച്ചപ്പോൾ തന്നെ മൊയ്‌ദീൻ കാഞ്ചനമാലയെ കാത്തിരിക്കുന്നത് പോലെ സംഭവിക്കും എന്ന് ഉറച്ചു വിശ്വസിച്ചു..

ക്ഷമയുടെ നെല്ലി പലക മുന്നിലിരുന്ന സബോളയും കുക്കുമ്പറിലും തീർത്തു. ചിലർ tomoto സോസ് വരെ കാലിയാക്കി..

അവസാനം രമണൻ പഞ്ചാബി ഹൌസിൽ വരുന്ന പോലെ മുതലാളി ജംഗ ജഗ ജഗ ഇതാ എത്തി സാധനം...

വിശപ്പിന്റെ തീജ്വാലയിൽ വീണ കരിയില കൂട്ടത്തിന്റെ അവസ്ഥയായി ഇറാനിയൻ കബാബിനും റൊട്ടിക്കും....

മുന്നിരിക്കുന്ന പ്ലേറ്റ് താമസിയാതെ സഹാറ മരുഭൂമി പോലെ വരണ്ടു ഉണങ്ങി.....  കയ്യും കഴുകി ഹോട്ടലിൽ കുത്തി വെച്ച ഫോൺ എടുക്കാൻ ചെന്നപ്പോൾ മുതലാളി പറയുവാ ചാർജ് ആയില്ലെന്ന് കേറുന്നില്ല പോലും...

സങ്കടം കൊണ്ട് കഴിച്ച ഇറാനിയന്റെ കഥ കഴിഞ്ഞു...

ഒരു വിധത്തിൽ കാറിന്റെ ചാര്ജറിൽ കുത്തിയിട്ട് സയോജ്യമടങ്ങി...  കാർ തിരുവനതപുരം നിന്നും തിരിച്ചു.  മടക്ക യാത്രയിൽ മാഹിൻ പ്രേം നസീറിന്റെ പാട്ടുകൾ മാത്രം ഇടുന്നു.. പാടുന്നു...  ചന്ദ്രകളഭം, ഏകാന്ത പഥികൻ ഞാൻ,  സുമംഗലി.....  കേട്ട് എനിക്ക് അവസാനം വട്ടായി "വേറെ എന്തേലും ഇടടെ" ഇന്റർവ്യൂ കാൾ മിസ്സ്‌ ആയ ഞാൻ ദേഷ്യത്തിൽ പറഞ്ഞു...

കുത്തിയിട്ട ഫോണിൽ ഒന്ന് കണ്ണോടിച്ചു..... ബാറ്ററി 3%🙄🙄🙄 അര മണിക്കൂർ ആയി കുത്തി ഇട്ടിട്ടു ഓഹ്...  അങ്ങനെ ഒരു വിധം വെഞ്ഞാറമൂട് ഭാഗത്തെത്തി..  മാഹിൻ പറഞ്ഞു ചിറയിൻ കീഴ് വഴി പോകാം..

"ചിറയിൻ കീഴ് എത്ര കിലോമീറ്റർ ഉണ്ടെന്ന് നോക്ക്...

ഞാൻ ഗൂഗിൾ മാപ്പിൽ കേറി നോക്കി 24 Km ആ പോയേക്കാം.. 

ഞാൻ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി ഇവനെന്താ വളഞ്ഞു മൂക്കിൽ പിടിക്കുന്നെ...  ഞാൻ ചോദിച്ചു നിനക്ക് കബാബ് തിന്നു കുബുദ്ധി തോന്നിയതാണോ..കിഴക്ക് പോകണ്ട നമ്മൾ പടിഞ്ഞാറു ചുറ്റി പോകണ്ട കാര്യം എന്താണ് കുറെ നേരം ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..

"നീ അവിടെ മിണ്ടാണ്ടിരി ക്ക് " മാഹിൻ ആക്രോശിച്ചു..
"ഞാനല്ലേ ഓടിക്കുന്ന" "ആ എങ്കിൽ പുറപ്പെട് " നിന്റെ ഇഷ്ടം പോലെ" എന്ന് ഞാനും....

ബാറ്ററി ഒരു വിധം ചാർജ് ആയി കമ്പനിയിലേക്ക് തിരിച്ചു വിളിച്ചു ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങി ഞാൻ എന്റെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു..  സംസാരിച്ചു തീർത്തപ്പോ എനിക്ക്  സമാധാനമായി.

#രംഗം_04

ചിറയിൻ കീഴ് വഴി ചോദിച്ചു ചോദിച്ചു വലഞ്ഞു ഗൂഗിൾ മാപ്പ് ഉള്ള ഊടു വഴികളൊക്കെ കാണിച്ചു ഞങ്ങളെ ചുറ്റിച്ചു..  ഒരുവിധം സ്ഥലത്തെത്തി കാട്ടുമുറാക്കൽ ജുമാ മസ്ജിദ് അകത്തേക്ക് പ്രവേശിച്ചു.  കവാടത്തിൽ Stone laid by- ഹബീബ പ്രേം നസീർ.

പേര് കണ്ടതും അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി മാഹിൻ മൗനം തുടർന്നു.  അവൻ ഒരു കബറിന് മുൻപിൽ നിന്ന് എന്നോട് പറഞ്ഞു ഇതാ കിടക്കുന്നു ലോകത്തെ അമ്പരപ്പിച്ച ഗിന്നസ് റെക്കോർഡ്‌ കൊണ്ട് കേരളത്തെ പുളകം കൊള്ളിച്ച ആ നിത്യ ഹരിത നായകൻ പത്മഭൂഷൺ പ്രേം നസീർ...

എന്തെന്നില്ലാത്ത ഒരു അനുഭൂതി,,,,,,,, പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ട് ആണ്..  അടിവയറ്റിൽ തീ കോരിയിട്ട അവസ്ഥ.  അൽപ നേരം ഞങ്ങൾ നിശബ്ദത യിലാണ്ടു..  പ്രേം നസീർ സിനിമകൾ, ഡയോലോഗുകൾ,  ഗാനങ്ങൾ, എല്ലാം അവ്യക്തമായി മനസ്സിൽ മുഴങ്ങി നിന്നു..

ഒരു കാലത്ത് പ്രേം നസീർ എന്ന പേര് മാത്രം മതിയായിരുന്നു സിനിമ ഹിറ്റ് ആകാൻ,, അനേകായിരം ജനമനസ്സുകളെ പുളകം കൊള്ളിച്ച ആ അനശ്വര നായകൻ ഇന്നിതാ ആറടി മണ്ണിൽ കിടന്നുറങ്ങുന്നു,  കൂട്ടിനു പരിചാരകരില്ല്ല,  വാഹനമില്ല,  സിനിമയില്ല,  അംഗീകരങ്ങൾ ഇല്ല ആകെ ഉള്ളത് മുകളിൽ പേര് കൊത്തി വെച്ച രണ്ടു മീസാൻ കല്ലുകൾ മാത്രം.കൂടെ അടുത്തടുത്തായി തികച്ചും  സാധാരണക്കാരുടെ ഖബറുകൾ മരണ ശേഷം എല്ലാവരും തുല്യർ. മരണം എന്ന സത്യം നേടി തരുന്ന എല്ലാവർക്കും സ്വന്തമായ  ആ ആറടി മണ്ണ് എന്ന യാഥാർഥ്യം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന നിസ്സഹായ അവസ്ഥ.. 

#രംഗം_05

പ്രേം നസീർ ന് സലാം പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്രയായി വീടിനു മുൻപിൽ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു.  വഴിയിൽ കണ്ട രാമചന്ദ്രൻ ചേട്ടൻ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.  ഇപ്പോൾ ഇ വീട് അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ പേരിലാണ്..

ആൾ താമസമില്ലാത്ത ലൈല കോട്ടേജി ന് മുൻപിൽ ഒരു കാവൽക്കാരന്റെ ഗമയോടെ ഏതോ ഒരു പൂച്ച ഇരിക്കുന്നത് കണ്ടു.  പൂച്ചയ്ക്ക് അറിയുമോ ആവോ താൻ ആരുടെ വീട്ടിൽ ആണെന്നുള്ള കാര്യം. .

ലൈല കോട്ടേജ് ഇന്ന് ശൂന്യമാണ്............
അദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിലേക്ക് സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല എന്നും നല്ല വില കിട്ടിയാൽ കൊടുക്കാൻ ഇട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് കേട്ട് ഞങ്ങൾക്ക് അത്ഭുതം തോന്നി, മക്കളോട് സഹതാപവും,  ഇത്‌  സർക്കാർ ഏറ്റെടുത്താൽ ഒരു സാംസ്‌കാരിക കേന്ദ്രം ആക്കിക്കൂടെ എന്ന് ഞാൻ ചോദിച്ചു,  ഇ കാര്യം  പല തവണ അദ്ദേഹം ഉൾപ്പെടുന്ന റസിഡന്റ് അസോസിയേഷൻ ആവശ്യപ്പെട്ട കാര്യമാണെന്നു മറുപടി തന്നു.

എന്ത് ചെയ്യാൻ സംസ്‍കാരം കേട്ടറിവ് പോലുമില്ലാതെ വളരുന്ന പുത്തൻ തലമുറയ്ക്ക് എന്തിനി പഴഞ്ചൻ കെട്ടിടം. പ്രേം നസീർ ന്റെ  ഓർമകൾ താമസിയാതെ കുറച്ച് ഗാന്ധി തലകൾ കൊണ്ട് മൂടപ്പെടും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.. 

അന്ന് ചിറയിൽ കീഴിലെ ആദ്യത്തെ വലിയ രണ്ടു നില കെട്ടിടം ആയിരുന്നു എന്ന കാര്യം രാമൻ ചേട്ടൻ ഓർത്തെടുത്തു. 
അദ്ദേഹം നട്ടുപിടിപ്പിച്ച മരങ്ങൾ ആ വീടിനു ചുറ്റും നിറഞ്ഞിരിക്കുന്നു.

രാമൻ ചേട്ടൻ അദ്ദേഹത്തിന് അറിവുള്ള എല്ലാ കാര്യങ്ങളും ഞങ്ങളുമായി പങ്കു വെച്ചു, അദ്ദേഹം പണിഞ്ഞു കൊടുത്ത സ്‌കൂളും കൂടെ ചിറയിൻ കീഴ് അമ്പലത്തിൽ ആനയെ  നടക്കിരുത്തിയ കാര്യവും കൂടുതലായി ഓർമിക്കുന്നു.  നേരെ മുൻപിൽ ഒരു കൊട്ടാരം പോലെ വീട് കണ്ടു ചോദിച്ചപ്പോൾ പ്രേം നസീറിന്റെ കാർ ഷെഡ് അതായിരുന്നു എന്ന കാര്യവും അദ്ദേഹം പറഞ്ഞു..

എന്തായാലും ഇ ഒരു യാത്ര യുടെ അനുഭവങ്ങൾ ഒരു പോസ്റ്റിൽ എഴുതിയാൽ തികയില്ല അത്രക്കുണ്ട് അദ്ദേഹത്തിന്റെ വിശേഷങ്ങൾ, ഒരു സിനിമ നടൻ അതിലുപരി ഒരു സാമൂഹ്യ സ്‌നേഹി കൂടാതെ ചിറയിൻ കീഴ് കാർക്ക് ഇന്നും മായാതെ നിൽക്കുന്ന അഭിമാനത്തിന്റെ തിലകക്കുറി......

അതെ പ്രേം നസീർ മരിച്ചിട്ടില്ല ജീവിക്കുന്നു.  ചിറയിൻ കീഴുകാരുടെ മനസ്സിലൂടെ. അത് അവർക്കൊരു ഊർജമാണ് സാമൂഹിക പ്രതിബദ്ധത തയുടെ, സാഹോദര്യത്തിന്റെ, മത സൗഹാർദത്തിന്റെ ഊർജം...

രാമൻ ചേട്ടനോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച്ചു ഞങ്ങളുടെ മനസ് സത്യത്തിൽ മരവിച്ചിരുന്നു. അദ്ദേഹത്തിന്റെ ചില നഗ്ന സത്യങ്ങൾ കേട്ട ഞാൻ നീണ്ട ചിന്തയിലാണ്ടു.   പഴയ ഗാനങ്ങൾ കാറിൽ മുഴങ്ങി നിന്നു അത് കേട്ട് സീറ്റ് താഴ്ത്തി ഞാൻ കിടന്നു എന്തെന്നില്ലാത്ത  ഒരു നിർവികാരത. അദ്ദേഹത്തിനോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാവും പെട്ടെന്ന് കണ്ട ആ ആഘാതത്തിൽ രാത്രി ഭക്ഷണം കഴിക്കുന്ന ചിന്ത പോലും മനസിലേക്കെത്തിയില്ല.... അന്നത്തെ ഉറക്കം പോലും ഭാഗിക മായി എനിക്ക് നഷ്ടമായി..
....

"ഏകാന്തപഥികൻ ഞാൻ
ഏതോ സ്വപ്ന വസന്തവനത്തിലെ
ഏകാന്തപഥികൻ ഞാൻ"

അറിയാതെ ആണേലും ഒട്ടും  പ്രതീക്ഷിക്കാത്ത ഒരു യാത്ര എനിക്ക് സമ്മാനിച്ച എന്റെ പ്രിയ സുഹൃത്ത് മാഹിന് നന്ദി പറഞ്ഞു കൊണ്ട്

ശുഭം...

✍️മുജീബ് റഹ്‌മാൻ ❤

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌